---
title: "ചമ്പാട് അരയാക്കൂലിൽ ഭീതി പരത്തിയ തെരുവുനായ ഓടിച്ച ഓട്ടോഡ്രൈവർക്ക് ബസ്സിടിച്ച് ഗുരുതര പരിക്ക്"
english_title: "Autodriver hit by bus driven by a street dog who caused terror in Champad Arayakul, seriously injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/108117/Autodriver hit by bus driven by a street dog who caused terror in Champad Arayakul, seriously injured"
published_at: "2023-04-09T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6432de6d68ebd_images_(3).jpeg"
keywords: []
---

# ചമ്പാട് അരയാക്കൂലിൽ ഭീതി പരത്തിയ തെരുവുനായ ഓടിച്ച ഓട്ടോഡ്രൈവർക്ക് ബസ്സിടിച്ച് ഗുരുതര പരിക്ക്

> **Lead Summary:** ചമ്പാട് : ചമ്പാട് അരയാക്കൂലിൽ ഭീതി പരത്തിയ തെരുവുനായ ഓടിച്ച ഓട്ടോഡ്രൈവർക്ക് ബസ്സിടിച്ച് ഗുരുതര പരിക്ക്ഞായറാഴ്ച്ച ഉച്ചയോടെയാണ് സംഭവം. അരയാക്കൂലിലെ ഓട്ടോ ഡ്രൈവർ തോട്ടുമ്മലിലെ ലിജേഷിനാണ് പരിക്കേറ്റത്.

## Article Content

ചമ്പാട് : ചമ്പാട് അരയാക്കൂലിൽ ഭീതി പരത്തിയ തെരുവുനായ ഓടിച്ച ഓട്ടോഡ്രൈവർക്ക് ബസ്സിടിച്ച് ഗുരുതര പരിക്ക്ഞായറാഴ്ച്ച ഉച്ചയോടെയാണ് സംഭവം. അരയാക്കൂലിലെ ഓട്ടോ ഡ്രൈവർ തോട്ടുമ്മലിലെ ലിജേഷിനാണ് പരിക്കേറ്റത്.

ഓട്ടോസ്റ്റാൻ്റിന് സമീപത്തെ ഇടവഴിയിൽ പോയപ്പോഴാണ് തെരുവുനായക്കൂട്ടം ഓടിച്ചത്. പ്രാണരക്ഷാർത്ഥം ഓടുന്നതിനിടെയാണ് തലശേരി - പാനൂർ റൂട്ടിലോടുന്ന സ്മാർട്ട് ബസിനിടിച്ചത്. ബസ് ഉടൻ നിർത്തിയെങ്കിലും ലിജേഷിൻ്റെ കാലിന് പരിക്കേൽക്കുകയായിരുന്നു..

ബസ്സിൻ്റെ ചക്രം കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ ലിജേഷിനെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അരയാക്കൂൽ ബസ് സ്റ്റോപ്പിന് സമീപം ഒഴിഞ്ഞ് കിടക്കുന്ന സ്ഥലം തെരുവ് നായകളുടെ വിഹാരകേന്ദ്രമാണ്. ഈ സ്ഥലം വൃത്തിയാക്കി ശുചീകരിച്ചാൽ തെരുവുനായ ശല്യം ഒഴിവാക്കാമെന്നാണ് നാട്ടുകാർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/108117/Autodriver hit by bus driven by a street dog who caused terror in Champad Arayakul, seriously injured)